Tuesday, 2 February 2010

Pastoral message of the month - February 2010

നോമ്പ് ക്ഷമിക്കുന്നവന്റ്റെ ഉത്സവം
Fr. Prince Paulose Mannathoor, Rome, Italy

ഒരു പളളിയുടെ ആത്മീയപ്രസ്ഥാനത്തില് സജീവമായി പ്രവറ്ത്തിച്ചിരുന്ന ഒരു ബാലന് താന് ഏറെ സ്നേഹിച്ചിരുന്ന തന്റ്റെ വികാരിയച്ചനുമായി ഒരിക്കല് ചില കാര്യങ്ങളുടെ പേരില് പിണങ്ങേണ്ട സാഹചര്മുണ്ടായി. യഥാറ്ത്ഥത്തില് ആ പിണക്കം എന്തിനുവേണ്ടിയാണെന്നു പോലും ഒരുവേള അവനു അറിയില്ലായിരുന്നു. എന്നിരിക്കിലും അത് അവനു സമ്മാനിച്ചത് ദുഃഖത്തിന്റ്റെ നാളുകളാണ്. തന്റ്റെ തെറ്റുകള് തിരുത്തുക എന്ന തീരുമാനത്തോടെ അവന് ആ വൈദികന്റ്റെ അടുക്കലേക്കു കടന്നു ചെന്ന് പല ആവറ്ത്തി ക്ഷമ ചോദിക്കുകയും അതിന് അവനോട് ക്ഷമിച്ചുവെന്ന് വൈദികനില് നിന്നു മറുപടി ലഭിക്കുകയും ചെയ്തു. എന്നാല് ഏഴ്എഴുപതുവട്ടം ക്ഷമിക്കുവാന് ബാദ്ധ്യസ്ഥനായ ആ വൈദികന് ക്ഷമയെന്ന വാക്ക് കഷ്ടിച്ച് ഉച്ചരിച്ചതല്ലാതെ അവനോടുളള പെരുമാറ്റത്തില് യാതോരു മാറ്റവും വരുത്തിയില്ല. പരസ്പരം ഒന്നിക്കുന്ന പൊതുവേദികളില് പോലും അവഗണിക്കപ്പെടുന്നതായി തിരിച്ചറഞ്ഞ  അവന് അതീവ ദുഃഖിതനായി മാറിയെന്നു മാത്രമല്ല, അവന്റ്റെ ഉളളില് കനലുപോലെ കത്തിനിന്ന അദ്ധ്യാത്മീകതപോലും മങ്ങുവാനും തുടങ്ങി. എന്തിനുമേതിനും വികാരിയച്ചനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന അവന് കുമ്പസാരിക്കാന് പോലും വിമുഖത കാണിക്കുന്ന അവസ്ഥയിലുമായി.................

ഈ കഥ അദ്ധ്യാത്മീകതയുടെ അറ്ത്ഥം നഷ്ടപ്പെടുത്തുന്ന കാപട്യത്തിലൂന്നിയതും അലസത നിറഞ്ഞതുമായ ദൈവഭക്തിക്ക് ഒരു കൈചൂണ്ടിയാകുന്നില്ലേ....???? ലൌകീകതയില് മുഴുകി ജീവിക്കുന്ന അവസ്ഥയിലേക്കും ക്രൈസ്തവ സമൂഹത്തില് അപഹാസ്യനാക്കി ആ ചെറുപ്പക്കാരനെ മാറ്റുന്നതിലേക്കും മാത്രമേ ആ പുരോഹിതന്റ്റെ പ്രവറ്ത്തനംകൊണ്ടായുളളു. ഈ അനുഭവം നമുക്കു വെളിപ്പെടുത്തുന്നത്  തന്റ്റെ വിളിമറന്ന ആ പുരോഹിതന്റ്റെ ചിത്രമാണ്. ഇത് ഒരു ഒറ്റപ്പെട്ട കാഴ്ചയല്ല, മറിച്ച് പലതരത്തിലും പലവിധത്തിലും മനുഷ്യോത്ഭവം മുതല് ഭൂമുഖത്ത് ആവറ്ത്തുക്കുന്ന, ദൈവികമാറ്ഗ്ഗത്തിന്റ്റെ ശോഭയെ കെടുത്തുന്ന, ഒരു നിത്യദുരന്തനാടകമാണത്. ഈ പതിതാവസ്ഥയോടു യെശയ്യാ പ്രവാചകനീലൂടെ ദൈവം പ്രതികരിക്കുന്നതു നോക്കുക.  (യെശയ്യാവ് 48:4 -14)
4. നിങ്ങള്‍വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോന്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാര്‍‍ത്ഥന ഉയരത്തില്‍ കേള്‍പ്പാന്‍തക്കവണ്ണമല്ല നിങ്ങള്‍ഇന്നു നോമ്പു നോല്‍ക്കുന്നതു

5. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവേക്കു പ്രസാദമുള്ള ദിവസമെന്നും പേര്‍‍പറയുന്നതു

6. അന്യായബന്‍ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്കുക; എല്ലാ നുകത്തെയും തകര്‍‍ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം

7. വിശപ്പുള്ളവന്നു നിന്റ്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍‍ക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ

8. അപ്പോള്‍നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകള്‍ക്കു വേഗത്തില്‍പൊറുതിവരും; നിന്റെ നീതി നിനക്കു മുന്‍പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിന്‍പട ആയിരിക്കും

9. അപ്പോള്‍നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാന്‍വരുന്നു എന്നു അവന്‍ അരുളിച്ചെയ്യും; നുകവും വിരല്‍ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവില്‍നിന്നു നീക്കിക്കളകയും

10. വിശപ്പുള്ളവനോടു നീ താല്പര്യം  കാണിക്കയും കഷ്ടത്തില്‍ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കില്‍നിന്റെ പ്രകാശം ഇരുളില്‍ഉദിക്കും; നിന്റെ അന്‍ധകാരം മദ്ധ്യാഹ്നം പോലെയാകും

11. യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും

12. നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീര്‍‍ക്കുന്നവനെന്നും കുടിയിരിപ്പാന്‍ ‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേര്‍‍പറയും

13. നീ എന്റെ വിശുദ്ധദിവസത്തില്‍നിന്റെ കാര്യാദികള്‍നോക്കാതെ ശബ്ബത്തില്‍നിന്റെ കാല്‍അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യര്‍‍ത്ഥസംസാരത്തില്‍നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കില്‍, നീ യഹോവയില്‍പ്രമോദിക്കും

14. ഞാന്‍നിന്നെ ദേശത്തിലെ ഉന്നതങ്ങളില്‍വാഹനമേറ്റി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു


നോമ്പിന്റ്റെ ദൈവാലയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നവറ് പാപത്തിന്റ്റെയും മുന് വിധികളുടെയും പാദരക്ഷകള് പുറത്തഴിച്ചു വയ്ക്കണമെന്ന് അറിയാത്തവരായി ആരാണുളളത്? . സംതൃപ്തമല്ലാത്ത മനസിന്റ്റെ കടിഞ്ഞാണില്ലാത്ത പരക്കം പാച്ചിലിനിടയിലുണ്ടാകുന്ന വേലിയേറ്റത്തിന്റ്റെ പരിണിതഫലങ്ങളാണ്  പലറ്ക്കും വേദനകള് സമ്മാനിക്കുന്നത്. ദൈവികവചനം വീശുന്ന വെളിച്ചത്തില് ആരാധനയുടെ വഴിയിലൂടെ ക്രിസ്തുവിലേക്കു നടന്നടുക്കുന്നവറ്ക്ക് തങ്ങളുടെ ജീവിതത്തിലു മാത്രമല്ല, തനിക്കു ചുറ്റുമുളളവറ്ക്കും ആശ്വാസവും വിമോചനവും രക്ഷയും പ്രഥാനം ചെയ്യുവാന് ആവുംമെന്ന് മുകളിലുദ്ധരിച്ച വചനത്തില് നമുക്കു കാണാം.
ബലഹീനന്റ്റെ സ്വപ്നങ്ങള്ക്കു നിറക്കൂട്ടു പകരുവാന് സാധിച്ചില്ലങ്കിലും നമ്മുടെ ജീവിതം അപരനെ അന്ധകാരത്തിലേക്കു തളളിയിടുന്നതായിരിക്കരുത്. വറുമയുടെ വറചട്ടിയില് വറുത്തെടുത്തവന്റ്റെ ചാപല്യങ്ങളെ നിറഞ്ഞമനസോടെ ക്ഷമിച്ച് പവിത്രവും പരിപാവനവുമായ ഈ നോമ്പിനെ വരവേല്ക്കുക. ദൈവമനുഷ്യ, മനുഷ്യമനുഷ്യബന്ധങ്ങളുടെ വിശുദ്ധ പ്രണയത്തിന്റ്റെ നിറ്മ്മലഫലങ്ങളെ പുറപ്പെടുവിക്കുവാന് ഈ നോമ്പും നമ്മെ വിളിക്കുന്നുണ്ട്.
എന്നാല് അന്ധരായവരെ നേറ്വഴിക്കു നയിക്കുവാന് വിളിക്കപ്പെട്ടവരുടെ കണ്ണുകളില് തിമിരം നിറഞ്ഞതുപോലെയാണ് ലോകത്തിനു പ്രകാശമാകേണ്ട നമ്മളില് അന്ധകാരത്തിന്റ്റെ പ്രവറ്ത്തികള് നിറയുന്നത്. ക്ഷമയും സ്നേഹവും മറക്കുകയെന്നാല്, നാം ക്രൈസ്തവാദ്ധ്യാത്മീകതയുടെ ബാലപാടങ്ങള് പോലും മറക്കുകയെന്നാണ് അറ്ത്ഥം. സത്കറ്മ്മം ചെയ്യുന്നവന്റ്റെ കരുത്തായ നോമ്പുകള് നന്മനിറഞ്ഞവന്റ്റെ മനസിനുമാത്രമേ വിശുദ്ധിയുടെ വിരുന്നൊരുക്കുകയുളളു. ആ ആന്തരീകോത്സവം ആഘോഷിക്കുവാന് വലിയനോമ്പിലുടെ ഒരുങ്ങുന്നവരായ നാം അനുരഞ്ജനത്തിന്റ്റെ തിരിനാളങ്ങള് തെളിക്കുവാന് മറന്നുപോകരുത്. വ്രതശുദ്ധിയുടെ നാളുകള് സഹോദരനിലേക്കു തിരിയാനുളള കരുണയുടെ വാതിലുകളാണെന്നു നാം മറക്കാതിരിക്കുക. വാക്കുകളുടെ വയലില് വിളവെടുക്കുമ്പോള് പലപ്പോഴും പതിരുകള് സോഭാവികമാണ്. കറ്ഷകന് പതിരുകളില്നിന്ന് വിത്തുകള് സമാഹരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലും മറ്റുളളവരില് നിന്നു നമുക്കുണ്ടായ നന്മയുടെയും തിന്മയുടെയും അനുഭവങ്ങളില് നിന്ന് നന്മയുടെ ഓറ്മ്മകളെ മാത്രം ഹൃദയത്തില് സൂക്ഷിച്ചുവെക്കാനും തിക്താനുഭവങ്ങളുടെ പതിരുകളെ നിത്യമറവിയുടെ അഗ്നിക്കു വിട്ടുകൊടുക്കുവാനും തയാറാകണം. നോമ്പവസരങ്ങള് സ്വറ്ഗ്ഗീയവിത്തു വിതക്കുന്നതിനും വിശുദ്ധിയുടെ ഫലങ്ങള് കൊയ്യുന്നതിനുമുളള അവസരമാണ്.   നോമ്പിലൂടെ നമ്മില് നിറയേണ്ടത് യഥാറ്ത്ഥവും കളങ്കമില്ലാത്തതുമായ ക്ഷമയും സ്നേഹവുമാണ്.  അപരനോടു ക്ഷമിക്കുമ്പോള് അത് നമ്മുടെ ഉളളില് തന്നെ വിശുദ്ധിയുടെ ഒരു വിരുന്നൊരുക്കുന്നുവെന്നു മാത്രമല്ല, അപരനെ അവാച്യമായ ദൈവികാനന്ദത്തിന്റ്റെ അതിരുകളില്ലാത്ത ലോകത്തിലേക്കു വഴിനടത്തുന്ന യഥാറ്ത്ഥ ക്രിസ്തുശിഷ്യരായി മാറാനും, അതുവഴി വറ്ണ്ണനാധീതമായ ദൈവികാനുഗ്രഹങ്ങള്ക്ക് ഓഹരിക്കാരാകുവാനും നമുക്കു കഴിയുകയും ചെയ്യുന്നുണ്ട്.


കാലത്തിന്റ്റെ കുത്തൊഴുക്കില് പെട്ട് വിശുദ്ധ ബന്ധത്തിന്റ്റെ ബാലപാടങ്ങള് മറന്ന് ഇരുളിന്റ്റെ നീരാളിഹസ്തങ്ങളിലാണോ നാം ഇപ്പോഴെന്ന് സ്വയം ശോദന ചെയ്യുക. അല്ലെങ്കില് ഈ നോമ്പും നമുക്ക് പുണ്യങ്ങളുടെ ആശീറ്വാദമേകാത്ത ഒരു പ്രഹസനോത്സവമായി അധപതിക്കും. ദരിദ്രവും ശുഷ്കവും വിരൂപവും മലിനവും ദുഃഖസാന്ദ്രവുമായ നിലപാടുകളോട് വിടപറയുവാനും, വിശുദ്ധിയുടെ സുകൃതങ്ങളുടെ വിരുന്നൊരുക്കുന്ന ക്ഷമയുടെ ഉത്സവകാലത്തിലേക്കു പ്രവേശിക്കുവാനും ഈ നോമ്പുകാലം നമുക്കു വഴിയൊരുക്കട്ടെയെന്ന് ഹൃദയപൂറ്വ്വം ആശംസിക്കുന്നു.

5 comments:

  1. അച്ചാ, അടിപൊളി മെസ്സേജ്. പക്ഷേ ഹൃദയമുളളവനെ മനസിലാവുകയുളളു. എന്തുചെയ്യാം....????????

    ReplyDelete
  2. Forgive your enemies, but never forget their names.
    John F. Kennedy

    ReplyDelete
  3. Athilla. Athennayalum Njaan marakkilla

    ReplyDelete
  4. How do we define Boredom.
    "bore to tears/bore to death/bore stiff"
    Good Luck.

    ReplyDelete