Monday, 15 February 2010

മഞ്ഞിനിക്കരയിലേക്ക് മനസ്സുകൊണ്ടൊരു തീറ്ത്ഥയാത്ര

Article by Rev. Dn. Aji George, Rome

മനുഷ്യരാശിയുടെ തുടക്കം മുതലെ അവന് യാത്രയിലായിരുന്നു. നാടും വീടും വിട്ട്, മലകളും താഴ്വാരങ്ങളും താണ്ടി പുതിയ മേച്ചില് പുറങ്ങള് തേടിയുളള അവന്റ്റെ ഈ  യാത്ര കാലത്തിനും സമയത്തിനും പോലും പുതിയ നിറ്വചനങ്ങള് നേടി കൊടുത്തു. ജീവിതത്തില് ദൈവത്തെ മനുഷ്യന് കണ്ടുമുട്ടുമ്പോള് അവന്റ്റെ പ്രയാണം തീറ്ത്ഥയാത്രയും ദൈവത്തെ ദറ്ശിച്ച ഇടം പുണ്യസ്ഥലമായും രൂപം പ്രാപിക്കുന്നു. അങ്ങനെ സ്വറ്ഗ്ഗവും ഭൂമിയും ഒന്നു ചേറ്ന്ന ഈ ഇടങ്ങള്  സ്വറ്ഗ്ഗത്തിന്റ്റെ ചക്രവാളങ്ങളെ  അവനെ കാട്ടികൊടുക്കുകയും,  പ്രകൃതിയെയും മനുഷ്യനെയും ദൈവീകരിക്കുന്ന പുണ്യസ്ഥലമായി അവന് അതിനെ തിരച്ചറിയുകയും ചെയ്യന്നു എന്നതിലാണ്  ഒരറ്ത്ഥത്തില് എല്ലാ അദ്ധ്യാത്മീകാനുഭവത്തിന്റ്റെയും ആദിരൂപം നിലകൊളളുന്നത്.
മിക്ക മതങ്ങളിലും ഇങ്ങനെ ദൈവീകതയുടെ, അല്ലങ്കില് വിശുദ്ധരായ ചില മനുഷ്യരുടെ ദിവ്യസാമിപ്യംകൊണ്ട് ബഹുമാന്യമായി കണക്കാക്കപ്പെടുന്ന ഇടങ്ങളുണ്ട്. വറ്ഷങ്ങളുടെ പ്രാറ്ത്ഥനാനുഭവങ്ങളുടെ കഥപറയുന്ന ഇടങ്ങള്. മറ്റുളളവരും ഇവിടങ്ങളില് ദൈവസംസറ്ഗ്ഗമുളള മനുഷ്യരുടെ സഹവാസം കൊണ്ട് അനുഗ്രഹിക്കപ്പെടുന്നു. അതുകൊണ്ട് പ്രാറ്ത്ഥനയും വിശുദ്ധിയും നിറഞ്ഞ ജീവിതാനുഭവങ്ങള് നല്കുന്ന ഇടങ്ങളായാണ് പുണ്യസ്ഥലങ്ങളെ ജനങ്ങള് എവിടെയും കാണുന്നത്.

തീറ്ത്ഥാടനം എന്ന പദം മനുഷ്യഹൃദയങ്ങളിലെത്തിക്കുന്ന ആദ്യചിത്രം വിശുദ്ധി തേടിയുളള  ഒരു നീണ്ടയാത്രയുടേതാണ്. അതൊരു വേള ഭൌതികമായ ഒരു പ്രയാണമായിരിക്കണമെന്നു പോലുമില്ല, ഒരു ആത്മാന്വേഷണത്തിനായുളള യാത്രയുമാവാം.  അല്ലെങ്കില് ഉളളിലിനിന്നുളള ദൈവസ്നേഹത്തിന്റെ പ്രവൃത്തീരൂപം പൂണ്ട ഒരു പ്രതികരണമാണെന്നും വരാം.   ദൈവം അവനെ പേരു ചൊല്ലി വിളിച്ചതിനുളള മറുപടി പോലൊരു യാത്ര. എന്നെ അനുഗമിക്കുവിന് എന്ന ക്ഷണത്തിന് ഉത്തരമായുളള ആക്ഷരീകമായ പ്രാറത്ഥനാ പൂറവ്വമുളള പിന്പറ്റല്.
ഇതു ഏതുതന്നെ ആയാലും, തീറ്ത്ഥയാത്രകള് വേദപുസ്തകത്തിലെ ദൈവാനുഭവങ്ങളുമായി കെട്ടു പിണഞ്ഞുകിടക്കുന്നു. പാപം മൂലം പറുദീസ നഷ്ടപ്പെട്ട മനുഷ്യന് അന്നുമുതല് കിഴക്കുളള പറുദീസവീണ്ടെടുപ്പിനായി ഒരു രക്ഷകനെ തേടുകയായിരുന്നു, ക്രിസ്തുവിനെ നമുക്കു ലഭിക്കുന്ന നാള് വരെയും. ഇസ്രായേലിന്റ്റെ വാഗ്ദത്തനാട്ടിലേക്കുളള 40 വറ്ഷങ്ങള് നീണ്ടയാത്രയും നമ്മേ ഓറ്മ്മിപ്പിക്കുന്നത് മനുഷ്യജീവിതം ഒരുയാത്രയാണന്നു തന്നെയാണ്.
യേരുശലേമിലേക്ക് പെസഹാപ്പെരുന്നാളിനു സംബന്ധിക്കുവാനുളള യാത്ര വറ്ഷാവറ്ഷം ആവറ്ത്തിക്കുന്ന യിസ്രായേല്യറ് അവരുടെ ദൈവമുമ്പാകെ കടന്നുചെല്ലാനുളള, അഥവാ തീറ്ത്ഥയാത്രക്കായുളള വിളിയായാണ് ഇതിനെ   കണക്കാക്കിയിരുന്നത്. എന്നാല് ഒരു ആചാരം എന്നതിന്റ്റെ തലത്തെ ഒഴിവാക്കി സേവനത്തിന്റ്റെയും ദൈവാനുഭവത്തിന്റ്റെയും ഒരു തീറ്ത്ഥയാത്ര കന്യകാമറിയത്തിന്റ്റെ ഏലിസബേത്തിന്റ്റെ അടുക്കലേക്കുളള യാത്രയില് നാം ദറ്ശ്ശിക്കുന്നുണ്ട്. ഇത്തരത്തില് മറിയം ക്രിസ്തീയതീറ്ത്ഥയാത്രക്ക് ഒരു പുതിയമാനം നല്കുന്നുവെന്നതില് സംശയമില്ലതന്നെ.
ഇസ്രായേല്ക്കാരുടെ യാത്രകളും, മനുഷ്യ രക്ഷക്കുവേണ്ടിയുളള ക്രിസ്തുവിന്റ്റെ കാല് വരിയാത്രയും മനുഷ്യജീവീതയാത്രയും നമ്മുടെ ആരാധനക്കും ഒരു യാത്രയുടെ രൂപവും ഛായയും പകരാന് കാരണമായി. തങ്ങളുടെ നഷ്ടപ്പെട്ടുപോയ  കിഴ്ക്കുളള പറുദീസയിലേക്ക് , ദൈവരാജ്യത്തിലേക്ക്, തിരികെ യാത്രചെയ്യുന്ന മനുഷ്യസമൂഹമെന്നാണ് ഇവിടെ പുരോഹിതന്റ്റെ നേതൃത്ത്വത്തില് കിഴക്കോട്ട് തീരിഞ്ഞ് ആരാധിക്കുന്ന വിശ്വസികളുടെ സമൂഹം നമ്മെ അനുസ്മരിക്കുന്നത്. അങ്ങനെ നമ്മുടെ അദ്ധ്യാത്മീക ദറ്ശനം പോലെ നമ്മുടെ ആരാധനയും ഓറ്മ്മിപ്പിക്കുന്നത് തീറ്ത്ഥാടനത്തെ തന്നെയാണ്.
ഭാരതത്തിലെ ദൈവശാസ്ത്രചിന്തകളും, ആരാധനാ രീതികളും ഇത്തരമൊരു ദിവ്യപ്രയാണത്തോട് ബന്ധപ്പെട്ടുരിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്, ഇസ്ലാം മതങ്ങളിലെല്ലാം ഇത്തരം വിശുദ്ധയാത്രയുടെ ആചരണത്തെ നമുക്കു ദറ്ശിക്കാം. യാക്കോബായ സുറിയാനി സഭയില് ഇന്നു നടത്തപ്പെടന്ന അനേകം തീറ്ത്ഥയാത്രകളില് ഏറ്റവും പ്രധാന്യമറ്ഹിക്കുന്നതാണ് മഞ്ഞിനിക്കരയിലേക്കുളള പദയാത്രയെന്നതില് സംശയമില്ല. 1932 ഫെബ്രുവരി 11ന് മഞ്ഞിനിക്കരയിലേക്കെഴുന്നളളിയ പ. ഇഗ്നാത്യോസ് ഏലിയാസ് തൃതീയന്‍പാത്രിയര്‍ക്കീസ്ബാവാ 1932 ഫെബ്രുവരി 13ന് അവിടെ വച്ച് കാലം ചെയ്ത് ദയറായില്‍കബറടക്കപ്പെട്ടതു മുതല് പ. ബാവായുടെ ഓര്‍മ്മദിനമായ ഫെബ്രുവരി 13ന് എല്ലാ വര്‍ഷവും ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് പദയാത്രികരായി ഇവിടേക്ക് കടന്നുവരുന്നത്. ഇന്ന് ഈ പദയാത്ര ഏഷ്യായിലേക്കും വലിയ കാല്നട തീറ്ത്ഥയാത്രയായി വികാസം പ്രാപിച്ചിരിക്കുന്നു. അന്ത്യോക്യായിലുളള പരിശുദ്ധസിംഹാസനത്തില് നിന്നും ഇന്ത്യയിലേക്കുളള പരിശുദ്ധ പിതാവായ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതിയന് ബാവായുടെ വരവിനെ ചരിത്രകാരന്മാരാറ് കാണുന്നത്  മലങ്കരസഭയോടുളള  പിതാവിന്റ്റെ അച്ഞല സ്നേഹത്തിന്റ്റെയും വാത്സല്യത്തിന്റ്റെയും പ്രതികരണമായിട്ടാണ്. താന് ഭരമേറ്റിരിക്കുന്ന ദൈവജനത്തിന്റ്റെ ക്ഷേമാന്വേഷണത്തിനും നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ നിത്യ പരിഹാരങ്ങള്ക്കുമായാണ് ആ പിതാവ് മലങ്കരയിലേക്ക് എഴുന്നളളിയ്ത്.   തന്റ്റെ ആസ്ഥാനം വിട്ട് ആടുകളെ തേടിയിറങ്ങിയ ഒരു നല്ല ഇടയനായി ആ പരിശുദ്ധ പിതാവിനെ വിശ്വാസികള് തിരിച്ചറിഞ്ഞു. തങ്ങളെ തേടിയ ഇടയന്റ്റെ സ്നേഹവും ത്യാഗവും തിരിച്ചറിഞ്ഞ ജനം, തങ്ങളുടെ വീടും നാടും വിട്ട് പദയാത്രക്കിറങ്ങുമ്പോള് അതേ സ്നേഹം തിരിച്ചു പ്രകടിപ്പിക്കുകയും, ഒപ്പം തങ്ങളുടെ വേദനകളും യാചനകളും ആ പിതാവിന്റ്റെ മദ്ധ്യസ്ഥതയില് ദൈവസന്നിധിയില് സമറ്പ്പിക്കുകയുമാണ് ചെയ്യുന്നത്.

ആ പുണ്യാത്മാവിന്റ്റെ പാദസ്പറ്ശനത്താല് അനുഗ്രഹിക്കപ്പെട്ട ഇടമാണ് മഞ്ഞിനിക്കര ദയറ. ആയിരങ്ങള് ഈ പെരന്നാള് ദിവസങ്ങളില് പരിശുദ്ധന്റ്റെ കബറിങ്കലേക്കു ഒഴികിയെത്തുന്നു. മഞ്ഞിനിക്കരയിലേക്കുളള തീറ്ത്ഥയാത്രയില് പങ്കുചേറ്ന്നവറ്ക്ക് അറിയാം, ഈ പ്രയാണം ഒരു വേള ഒരു ആത്മീയ പ്രവാഹത്തില് അലുഞ്ഞു ചേറ്ന്നുകൊണ്ടുളള ഒരു യാത്രയാണ്ന്ന്. ഹൃദയം തുറന്ന ഒരു കുമ്പസാരം പോലെയോ, ഒരു നിസാഹയന്റ്റെ യാചനപോലെയോ, ഒരു വിശ്വാസിയുടെ അറ്ച്ചനപോലെയോ ഒക്കെയുളള ഒരു യാത്ര. ഈ കൃപയുടെ കാലഘട്ടത്തില് തീറ്ത്ഥാടകന് അവിടെ തേടുന്നത് ആത്മീയമായ ഒരു പുതുക്കപ്പെടലാണ്, വിശ്വാസത്തിലും, പ്രത്യാശയിലുമുള്ള പുതുക്കപ്പെടല്. അങ്ങനെ ഈ തീറ്ത്ഥാടനം നമ്മെ ഭൂമിയുടെ ഏതൊക്കെയോ വഴികളിലൂടെയും ഇടവഴികളിലൂടെയും മാത്രമല്ല,  മനസിന്റ്റെ  ഇടവഴികളിലൂടെയും തെരിവുകളിലൂടെയും കൂടിയാണ് കൊണ്ടുപോകുന്നത്. കാരണം തീറ്ത്ഥയാത്രയെന്നത് മനസിനുളളിലൂടെ പോകുന്ന യാത്രകൂടിയാണ്. കൂട്ടംകൂടി തീറ്ത്ഥാടനം നടത്തിയാലും മനുഷ്യന് ഓരോ തുരുത്തുകളായല്ലേ സഞ്ചരിക്കുന്നത്?. ഇവിടെ ലക് ഷ്യത്തെക്കാള് പ്രധാനം മാറ്ഗ്ഗം തന്നെയാണ്. കാരണം ഈ പദയാത്രാനുഭവമാണ് നവീകരണത്തിനുളള മാറ്ഗ്ഗമായി ഇവിടെ മാറുന്നന്നത് എന്നതു തന്നെ. അതിനറ്ത്ഥം തീറ്ത്ഥാടകന് ഒരു ലക് ഷ്യം വേണ്ടയെന്നല്ല, നിശ്ചയമായും വേണം. അവന്റ്റെ ആത്മീയ അന്വേഷണത്തിന്റ്റെ ഏകകമാകുന്നത് അവന്റ്റെ ഈ ഭക്തിയുടെ ബഹിറ്സ്ഫുരണമെന്നെ ഇവിടെ വിവക്ഷയുളളു.
മഞ്ഞിനിക്കരയിലേക്കു നടത്തുന്ന തീറ്ത്ഥയാത്രകള് ദൈവസ്നേഹത്തിന്റ്റെ ഉറവുകളെ നമ്മിലേക്ക് ഒഴുക്കുന്നു എന്നതിനോടൊപ്പം, ജാതിമതവറ്ഗ്ഗവറ്ണ്ണലിംഗപ്രായഭേദമെന്യെ അനേകരൊരുക്കുന്ന സ്നേഹവിരന്നുകളും കാരുണ്യത്തിന്റ്റെ സഹായഹസ്തങ്ങളും വഴി  ഒരു പൂറ്ണ്ണമായ അദ്ധ്യാത്മീകനിറവിന്റ്റെ ഒരു സാമൂഹികവശംകൂടി നമുക്കുമുന്പില് ഒരുക്കുന്നുണ്ട് എന്നു കൂടി നാം ഒറ്ക്കണം. ചുരുക്കത്തില് മഞ്ഞിനിക്കരയിലേക്കുളള ഈ തീറ്ത്ഥയാത്ര അനുഗ്രഹത്തിന്റ്റെ പനിമഞ്ഞ് പെയ്യിക്കുന്നത് വ്യക്തിജീവിതങ്ങളിലേക്കു മാത്രമല്ല, ഒരു സാമൂഹികജീവിതവ്യവസ്ഥയിലേക്കുകൂടിയാണ് എന്ന് വ്യക്തം.
മഞ്ഞിനിക്കരയുടെ വിശുദ്ധിയിലേക്ക്, പരിശുദ്ധ പിതാവിന്റ്റെ കബറിങ്കലേക്കുളള യാത്ര വേവുന്ന മനസിനും ആറുന്ന അനുഭവമായി മാറട്ടെയെന്ന് ബാവായുടെ പെരുന്നാള് നാളുകളില് നമുക്ക് ഈ ദൂരത്തിരുന്നു കൊണ്ട് പ്രാറ്ത്ഥിക്കാം. പരിശുദ്ധ പിതാവേ, ഞങ്ങള്ക്കുവേണ്ടി പ്രാറ്ത്ഥിക്കണമേ.

1 comment: