കൊച്ചി: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍പാത്രിയര്‍ക്കീസ്‌ബാവ അമ്പതു നോമ്പില്‍(വലിയ നോമ്പ്) അനുവദിച്ചിരുന്ന ഇളവുകള് 2009, ഡിസംബറ് 19നുളള കല്‍പനയിലൂടെ (Click to view) പിന്‍വലിച്ചു.
50 ദിവസത്തെ നോമ്പിന്റെ ആദ്യത്തെയും അവസാനത്തെയും പത്തുദിവസവും ബുധന്‍, വെളളി ദിവസങ്ങളിലും അനുഷ്‌ഠിച്ചാല്‍മതിയെന്നായിരുന്നു ഇളവ്. എന്നാല്‍ഇന്ത്യയിലെ പ്രാദേശിക സുന്നഹദോസിന്റെ 9.11.2009 അപേക്ഷ പരിഗണിച്ചാണ്‌ഇളവ് പിന്‍വലിക്കുന്നതെന്ന്‌കല്‍പനയില്‍പറയുന്നു. യാക്കോബായ വിശ്വാസികള്‍ വലിയനോമ്പിന്റെ അമ്പതുദിവസവും ഇനിമുതല് മത്സ്യം, മാംസം, മുട്ട എന്നിവ വര്‍ജ്‌ജിക്കണം. സുറിയാനി സഭായില് കറ്ത്താവിന്റ്റെ കഷ്ടാനുഭവത്തിനു മുമ്പായുളള അമ്പതു നോമ്പാചരണം ഇന്നലെ (15.02.2010) മുതല് ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ വിശ്വാസികളുടെ അപേക്ഷയും അവിടുത്തെ കാലാവസ്‌ഥാപരമായ പ്രത്യേകതകളും കണക്കിലെടുത്താണു മോറ് ഇഗ്നാത്തിയോസ്‌അപ്രേം ബര്‍സൗം പാത്രിയര്‍ക്കീസ്‌ബാവ കല്‍പനവഴി 1952 നവംബര്‍11 മുതല്‍നോമ്പില്‍ചില ഇളവുകള്‍അനുവദിച്ചത്. അതിനുശേഷവും ഭൂരിഭാഗം വിശ്വാസികളും നോമ്പ്‌പൂര്‍ണമായ തോതില്‍ആചരിച്ചുവന്നു. പൂര്‍വ്വികരുടെ പാത പിന്തുടര്‍ന്നു യുവതലമുറ ആത്മീയ കാര്യങ്ങളില്‍വിട്ടുവീഴ്‌ച വരുത്താതെ കാനോനിക നോമ്പുകള്‍ആചരിച്ചു കാണുന്നതില്‍സന്തോഷമുണ്ടെന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ കല്‌പനയില്‍പറയുന്നു.

No comments:
Post a Comment