കൊപെന്ഹഗെന്‍ -ടെന്മാര്‍ക്കിന്റ്റെയ് ചരി ത്രത്തിന്റെ തന്നെ ഭാഗമായ ഏറ്റവും വലിയ എക്കുമെനിക്കല്‍ ആരാധനയായ ചര്ച്ച് ട്രാവല്‍ ഇന്‍ സിറ്റി രണ്ടായിരത്തി പത്തു ജനുവരി മാസം പത്തൊന്‍പതാം തീയതി ടെന്മാര്‍ക്കിന്റെയ് തലസ്ഥാനമായ കോപെന്ഹഗേനില്‍ വച്ച് നടത്തപ്പെട്ടു.ആയിരത്തി തൊള്ളായിരത്തി അന്‍പത്തി അഞ്ചില്‍ ആള്ബാന്‍ സെര്ചിസംഫന്ടെറ്റ് എന്നസംഘടനയുടെ നേതൃത്തത്തില്‍ ആരംഭിച്ച ഈ ക്രിസ്ത്യന്‍ കൂട്ടായ്മയുടെ പ്രത്യേകത രാജ്യത്തെ എല്ലാ ക്രിസ്ത്യന് സഭകളുടയും മെത്രാന്മാരും ,വൈദീക-അല്‍മായ പ്രതിനിധികളും ഒര്മിച്ചുകൂടി അല്മായര്‍ ,വൈദീകര്‍ ,മെത്രാന്മാര്‍ എന്ന ക്രമത്തില് ടെന്മാര്‍ക്കിന്റെയ് പ്രധാന വഴികളിലൂടായ് പ്രദീക്ഷണം ആയി ഏറ്റവും പഴക്കമുള്ളതും, പ്രധാനപ്പെട്ടതുമായ, വ്യതസ്ത സഭകളുടായ് ദേവാലയങ്ങളില്‍ പ്രവേശിച്ചു അതതു സഭയുടെ ക്രമീകരനമാനുസരിച്ചു ആരാധന നടത്തി ലോകസമാധാനത്തിനും ക്രൈസ്തവ പുരോഗതിക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുന്നതുമാണ്. .അന്‍പത്തി ആറാം വര്‍ഷമായ ഈ വര്‍ഷത്തെ ആരാധനയില്‍ ,യാക്കോബായ സുറിയാനി സഭ ,കത്തോലിക്കാ സഭ ,റഷ്യന്‍ ഓര്‍ത്തഡോക്‍സ് സഭ ,ലുതെരിന്‍ സഭ ,ജെരുസേലേം മേതോടിസ്റ്റ് സഭ ,കോപ്ടിക് സഭ ,ഉക്രൈന്‍ ഓര്‍ത്തഡോക്‍സ് സഭ ,ആഗ്ലിക്കന്‍ സഭ ,സ്വീഡിഷ് സഭ ,തുടങ്ങിയ സഭകളുടെ പ്രാധിനിത്യം ഉണ്ടായിരുന്നു.
Report by: Fr. Eldhose Vattaparambil, Copenhagen
No comments:
Post a Comment