Friday, 12 February 2010

മഞ്ഞനിക്കരപ്പെരുന്നാള് (Manjanikkara Perunnal)

മഞ്ഞനിക്കര പരിശുദ്ധനായ ഇഗ്നാത്തിയൊസ് ഏലിയാസ് ത്രിതിയന് ബാവായുടെ 78 മത് ദുഖറോനോ പെരുന്നാള് പൂറ്വ്വാധികം ഭംഗിയായി ഫെബ്രുവരി 7 മുതല് 14 വരെ ആഘോഷിക്കുന്നു. 1932 ഫെബ്രുവരി 11ന് മഞ്ഞിനിക്കരയിലെയെത്തിയ പ. ഇഗ്നാത്യോസ് ഏലിയാസ് തൃതീയന്‍പാത്രിയര്‍ക്കീസ്ബാവാ 1932 ഫെബ്രുവരി 13ന് അവിടെ വച്ച് കാലം ചെയ്ത് ദയറായില്‍കബറടക്കപ്പെട്ടതു മുതല് പ. ബാവായുടെ ഓര്‍മ്മദിനമായ ഫെബ്രുവരി 13ന് എല്ലാ വര്‍ഷവും ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍പദയാത്രികരായി ഇവിടേക്ക് കടന്നുവരുന്നുയാക്കോബായ സുറിയാനി ഓര്‍ത്തൊഡോക്സ് സഭയിലെ പ്രധാനപ്പെട്ട ഒരു സന്ന്യാസ ആശ്രമമായ മഞ്ഞനിക്കര ദയറ. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ഗ്രാമത്തില്‍മഞ്ഞനിക്കര കുന്നിലാണു ഈ ദയറ (സന്ന്യാസ ആശ്രമം) സ്ഥാപിതമായിരിക്കുന്നത്. ഈ വറ്ഷത്തെ ബാവായുടെ ദുഖറോനോ പെരുന്നാളിനായി കബറിക്കലേക്ക് സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടക സംഘങ്ങള്‍ഇന്ന് ഉച്ചയോടെ മഞ്ഞനിക്കരയിലെത്തി ചേറ്ന്നു. വടക്കന്‍ മേഖല പ്രധാന തീര്‍ഥയാത്ര ഉച്ചയ്‌ക്ക് മൂന്നു മണിയോടെ ഓമല്ലൂര്‍കുരിശിങ്കലെത്തി

തീര്‍ഥാടകരെയും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രതിനിധിയായെത്തിയ സിറിയയിലെ ബിഷപ്‌മോര്‍ ഗ്രിഗോറിയേസ്‌യൂഹന്നാ ഇബ്രാഹാം മെത്രാപ്പാലീത്തായേയും വെരി. റവ. ജോസഫ് സാബോ കോറെപ്പിസ്കോപ്പ,, സിറിയയില് നിന്നുളള മറ്റു തീറ്ത്ഥാടകറ് എന്നിവരെ മലങ്കരയിലെ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍സ്വീകരണം നല്കി.

ഇന്നലെ വൈകിട്ട്‌ വിവിധ സ്‌ഥലങ്ങളില്‍നിന്നുമെത്തിയ വടക്കന്‍മേഖലാ തീര്‍ഥാടകര്‍ മാരാമണ്‍മണല്‍പ്പുറത്ത്‌ വിശ്രമിച്ചു. ഇന്ന് രാവിലെ ആറന്മുള കുരിശിന്‍ തൊട്ടിയിലെ കുര്‍ബാനയ്‌ക്കു ശേഷം ഉച്ചയ്‌ക്ക് മഞ്ഞനിക്കരയിലെത്തി ചേറ്ന്നു. കിഴക്കന്‍ മേഖല തീര്‍ഥാടകര്‍ റാന്നിയില്‍ വിശ്രമിച്ചശേഷം ഇന്ന് രാവിലെ പത്തനംതിട്ട വഴി ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ഓമല്ലൂര്‍കുരിശിങ്കലെത്തി.

തുമ്പമണ്‍ ഭദ്രാസന കിഴക്കന്‍മേഖലാ തീര്‍ഥയാത്ര വകയാര്‍സെന്റ്‌ ജോര്‍ജ്‌പള്ളിയില്‍നിന്നും ആരംഭിച്ച്‌വി-കോട്ടയം, വാഴമുട്ടം വഴി മൂന്നുമണിയോടെ ഓമല്ലൂര്‍ കുരിശിങ്കലെത്തി ചേറ്ന്നു.

ഫെബുവരി 12 ന് (ഇന്ന്) കൊല്ലം, കുണ്ടറ, കായംകുളം, ഭാഗത്തു നിന്നുള്ള തീര്‍ഥാടകര്‍ അടൂര്‍, കൈപ്പട്ടൂര്‍ വഴി രണ്ടരക്കും പടിഞ്ഞാറന്‍ മേഖല തീര്‍ഥയാത്ര മാന്തളിര്‍ സെന്റ്‌തോമസ്‌പള്ളി കുരിശടിയില്‍നിന്നും ആരംഭിച്ച്‌ കാരയ്‌ക്കാട്‌, മെഴുവേലി, ഇലവുംതിട്ട വഴി മൂന്നു മണിക്കും കബറിങ്കല് വന്നു ചേറ്ന്നു.

മുംബൈ, ചെന്നൈ, എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ തിരുവല്ല വഴി ഉച്ചയോടെ മഞ്ഞനിക്കര കബറിങ്കലണഞ്ഞിരുന്നു. തീര്‍ഥാടകര്‍ എത്തിയ ശേഷം വൈകിട്ട്‌ അഞ്ചുമണിയോടെ സന്ധ്യാ പ്രാര്‍ഥന ആരംഭിച്ചു.

ഇന്നു നടക്കുന്ന തീറ്ത്ഥയാത്രാസംഗമത്തിനോടു ചേറ്ന്നു നടക്കുന്ന പൊതു സമ്മേളനത്തില്‍ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌പ്രഥമന്‍ബാവ അധ്യക്ഷത വഹിക്കകയും മന്ത്രി പി.ജെ. ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നതുമാണ്.

പാത്രിയര്‍ക്ക പ്രതിനിധി മോര്‍ഗ്രിഗോറിയോസ്‌ യുഹാന്നാ ഇബ്രാഹിം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തുകയും ക്‌നാനായ ഭദ്രാസന മെത്രാപ്പോലീത്ത മോര്‍ഗ്രിഗോറിയോസ്‌ കുര്യാക്കോസ്‌മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്യും. മോറ് ഏലിയാസ്‌ത്രീതീയന്‍സ്വര്‍ണമെഡല്‍ ദാനം പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌സെക്രട്ടറി മോര്‍ഗ്രിഗോറിയോസ്‌ ജോസഫ്‌മെത്രാപ്പോലീത്തയും അവാര്‍ഡ്‌ദാനം മോര്‍ മിലിത്തിയോസ്‌യുഹാനോന്‍ മെത്രാപ്പോലീത്തയും നിര്‍വഹിക്കും

നാളെ പുലര്‍ച്ചെ മൂന്നിന്‌മോര്‍ സ്‌തേഫാനോസ്‌സഹദാ പള്ളിയില്‍ മൂന്നിന്‍മേല്‍കുര്‍ബാനയ്‌ക്ക് മോര്‍മിലിത്തിയോസ്‌ യുഹാനോന്‍മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം നല്കും.

അഞ്ചിന്‌ ദയറാ കത്തീഡ്രല്‍ ശ്രേഷ്ട കാതോലിക്ക ബാവയുടെയും മോര്‍ ഐറേനിയസ്‌പൗലോസ്‌, മോര്‍ അന്തോണിയോസ്‌യാക്കൂബ്‌ എന്നീ മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ ആഘോഷപൂറ്വ്വമായ പെരന്നാള് കുറ്ബാന നടക്കും. 8.30-ന്‌ പാത്രിയര്‍ക്കാ പ്രതിനിധി ഗ്രിഗോറിയോസ്‌യുഹന്നാ ഇബ്രാഹിം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പെരന്നാള് കുര്‍ബാനയും, തുടര്‍ന്ന്‌ പ്രഭാഷണവും, ആശിര്‍വാദവും നടക്കും. ഫെബ്രുവരി 14 ന് പെരുന്നാള് കൊടി ഇറക്കുന്നതോടെ ഒരാഴ്ച നീണ്ട ഏലിയാസ് ത്രിതിയന് ബാവായുടെ 78മത്ദുഖറോനോ പെരുനാളിനു സമാപനമാകും.


To read more: 
http://www.jacobiteonline.com/Manjanikara.pdf
http://www.jacobiteonline.com/
http://www.manjinikkaradayara.org/
http://www.manjinikarapally.org/
http://www.manjinikarachurch.org/

No comments:

Post a Comment