Friday 1 January 2010

Pastoral Message of the Month (January)


അനുഗ്രഹപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തിന്...

യഹോവ എന്റ്റെ വെളിച്ചവും രക്ഷയുമാകുന്നു ഞാന്‍ ആരെ ഭയപ്പെടും?. യഹോവ എന്റ്റെ ജീവന്റ്റെ ബലം ഞാന്‍ ആരെ പേടിക്കും? ( സങ്കീര്‍ ത്തനം .27.1)





സമൂഹം മാറ്റങ്ങളെ തിരിച്ചരിയാതെ പോകുന്ന കാലഘട്ടത്തിലാണ് ഞാനും നിങ്ങളുമാകുന്ന നമ്മള്‍
ജീവിക്കുന്നത്., ചിലര്‍ സമ്പത്തിനും സുഖത്തിനുമായി മക്കളെയും മാതാപിതാക്കളെയും മറന്നു ജീവിക്കുന്നു. മറ്റു ചിലര്‍ എല്ലാമുണ്ടെങ്കിലും ദൈവത്തില്‍ നിന്ന് അകന്നു ജീവിക്കുന്നു.
ഇതാണോ മനുഷ്യ ജീവിതം? നമ്മുടെ ജീവിതം ഇങ്ങനാണോയെന്നു ചിന്തിക്കുക? ഒരുപാട് സംമ്പാദിക്കുന്നതാണോ ജീവിതം? അതോ ഒരുപാടു പ്രശസ്തിയില്‍ എത്തുന്നതാണോ ജീവിതം? ദൈവത്തെ മറന്നു സഞ്ചരിച്ചു പ്രശസ്തിയും സമ്പത്തും നേടിയിട്ടു തിരിഞ്ഞുനോക്കുമ്പോള്‍ മക്കള്‍ വഴിവ്ട്ടുപോയാല്‍, ഭാര്യ രോഗിയായാല്‍, ഭര്‍ത്താവു തള്ളിപരഞ്ഞാല്‍, അതൊന്നുമല്ലെങ്കില്‍ ഒരു വലിയ അപകടം ഉണ്ടായാല്‍, ഒരു മാരക രോഗം പിടിപെട്ടാല്‍ എല്ലാ നേട്ടവും തകര്‍ന്നുപോകില്ലേ? എന്നാല്‍ നമ്മള്‍ ചിന്തിക്കേണ്ടുന്നതും ,മനസിലാക്കേണ്ടുന്നതുമായ വലിയ സത്യം മനുഷ്യന്റ്റെ എല്ലാ വിജയത്തിന്റ്റെയും നേട്ടത്തിന്റ്റെയും പൂര്‍ണ്ണത ദൈവത്താല്‍ ഭരിക്കപ്പെടുന്ന കുടുംബത്തിലാണ് എന്നതാണ്. അങ്ങനെയുള്ള കുടുംബങ്ങളില്‍ സന്തോഷം വറ്റാത്ത നീരുറവ പോലെ നിലനില്ക്കും. ഓരോ നിമിഷം മുമ്പോട്ടു പോകുമ്പോഴും നമ്മുടെ ഈ ലോക ജീവിത സമയം തീര്‍ന്നുപോവുകയാണ്. അതുകൊണ്ട് തന്നേ ഓരോ മനുഷ്യന്റ്റെയും ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ് .. നമ്മുടെ കര്‍ത്താവും രക്ഷിതവുമായ യേശു തമ്പുരാനെ മുമ്പില്‍ നിര്‍ത്തി കുടുംബത്തിനും സമൂഹത്തിനും നന്മ വരുന്ന നേട്ടങ്ങളെ കൊയ്യുവാന്‍ എല്ലാവര്‍ക്കും കഴിയണം. യേശു തമ്പുരാന്‍ നമ്മോടു കൂടയുണ്ടെങ്കില്‍ തോല്‍ക്കേണ്ടതായും വിഷമിക്കേണ്ടതായും വരികയില്ല,
നമ്മുടെ 2009 എന്ന വര്‍ഷം തീര്‍ന്നുപോയി ഒരുപാടു ഞെട്ടിപ്പിക്കുന്നതും സന്തോഷിക്കുന്നതുമായ ഓര്‍മ്മകളെ ബാക്കിവച്ച്. നമ്മുടെ ജീവിതത്തില്‍ രണ്ടായിരത്തി ഒന്പതു എങ്ങനെയുളളതായിരുന്നാലും അത് നമ്മെ വിട്ടുപിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. രണ്ടായിരതിപത്തിന്റെ (2010) തുടക്കം മുതലേ ഒരുറച്ച ത്തീരുമാനത്തില് ആയിരിക്കണം നാം. നമ്മുടെ വ്യക്തി ജീവിതത്തിന്റ്റെയും കുടുംബജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ മശിഹാ തമ്പുരാനേ കണ്ടു സഞ്ചരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹിക്കപെടുകയും വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നത്. 2010 സഭയ്ക്കും, സമൂഹത്തിനും, ഇടവകയ്ക്കും, കുടുംബത്തിനും, ഓരോ വ്യക്തികള്‍ക്കും, അനുഗ്രഹത്തിന്റ്റെയും, സന്തോഷത്തിന്റ്റെയും, സമാധാനത്തിന്റ്റെയും, ദൈവീക നേട്ടങ്ങളുടെയും, വളര്‍ച്ചയുടെയും വര്‍ഷമായിരിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയുംആശംസിക്കുകയും ചെയ്യുന്നു

Fr.Eldhose Vattaparambil, Copenhagen, Denmark 

1 comment: