Monday 5 April 2010

Pastoral message of the month - April 2010, by Rev.Dn. Aji George (Rome)


നിങ്ങളുടെ ഈസ്റ്ററ്
Rev.Dn. Aji George, Rome

ഈ ജീവിതത്തില് ഏതു കാര്യത്തിനാണ് ഉറപ്പുളളത് ?
യാതൊരു കാര്യത്തെ  കുറിച്ചും നിശ്ചയം പറയാനാവാത്ത ഈ ലോകജീവിതത്തില്‍ ഉറപ്പുള്ള ഒരേയൊരു കാര്യം ഏതോ ഒരു ദിവസത്തില്‍ ഈ കാണുന്നതെല്ലാം വിട്ടേച്ചു പോകേണ്ടി വരും എന്നത് മാത്രമല്ലേ? വീഴ്ച്ചഭവിച്ച സൃഷ്ടി സമൂഹത്തിന് ജീവന്റ്റെ തുമ്പില് കെട്ടിവച്ച നിത്യ സത്യം പോലെയാണ് ഇന്ന് മരണം അല്ലങ്കില് ജീവന് തന്നെ മരണത്തിലേക്കുള്ള യാത്ര മാത്രമായാണ് അനുഭവപ്പെടുന്നത്. മനുഷ്യന്റെ വിശ്വസിക്കാവുന്ന സുഹൃത്തായ ശാസ്ത്രതിനും മരണത്തിനു അപ്പുറം എന്താണെന്നു അവനു പറഞ്ഞു കൊടുക്കാന് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല് അജ്ഞാതമായ മരണത്തിന്റെ ദുരൂഹതകളില്‍ നിന്നും ഒരാള്‍ മാത്രം സ്വയം മടങ്ങി വന്നു!! പ്രത്യാശയുടെ സന്ദേശവുമായി.
ഈസ്റ്ററ് ഈ മടങ്ങി വരവിന്റെ ഓര്‍മയാണ്മരണത്തിന്റെ പിന്‍ സമസ്യകളില്‍ നിന്നുമുള്ള മശിഹായുടെ മടങ്ങി വരവിന്റെ ഓര്‍മ്മ !
ഈസ്റ്ററ് ആഘോഷപൂറ്വ്വം അനുസ്മരിക്കേണ്ട ഒരു ദിവസം തന്നെയാണ് എന്നതില് തറ്ക്കമുണ്ടാവുമെന്നു തോന്നുന്നില്ല. 50ദിവസം നോയമ്പ് എടുതതുകൊണ്ടാല്ല,   മറിച്ച്  ഈ ദിവസം ക്രിസ്തു നമുക്ക് നല്കുന്ന വലിയൊരു ആത്മബലത്തെ പ്രതി. ഒരു ഫിനിക്സ് പക്ഷിയെപോലെ* പറന്നുയരാന് മശിഹായുടെ ഉയറ്പ്പ് ലോകത്തിന് ഒരു വലിയ ഊറ്ജ്ജം തരുന്നുണ്ട്. ഇന്നലെ ഒക്കെ മറന്ന് ഒരു പുതിയ തുടക്കത്തിലേക്ക് കാലെടുത്തവെക്കാന്  അനിറ്വചനീയവും പ്രത്യാശപൂറ്വ്വവുമായ ഒരു ഉള്വിളിയുടെ കാഹളനാദം ഈ ഈസ്റ്ററ് കാലത്തില് നിങ്ങളുടെ അന്തറ്കരണത്തിലും കേള്ക്കുന്നില്ലേ?
 (*ഫിനിക്സ് ഗ്രീക്ക് പുരാണത്തിലെ ഒരു പക്ഷിയാണ്. സുവറ്ണ്ണ ചിറകുളള മനോഹരിയായ ഒരു പക്ഷി. ജീവിതത്തിന്റ്റെ ഒടുക്കം അവള് ഒരു കൂടൊരുക്കി അതില് സ്വയം എരിഞ്ഞടങ്ങുന്നു. ശത്രുക്കളില് നിന്നൊക്കെ മുറിവേറ്റ് മരണാസനയാകുമ്പോഴും അത് അങ്ങനെ തന്നെ ചെയ്യുന്നു. പിന്നീട് അ ചാരത്തില് നിന്ന് പുത്തനൊരു (കുഞ്ഞു) ഫിനിക്സായി അത് വീണ്ടും ഉയിറ്ക്കൊളളുന്നു. എന്നിട്ടീ പഴയ ഫിനിക്സിന്റ്റെ ചാരത്തെ ഒരു മുട്ടത്തോടിനകത്താക്കി ഹെലോപ്പോലീസ് എന്ന ഈജിപ്ഷ്യന് സിറ്റിയില് കുഴിച്ചിടുന്നു. അങ്ങനെ പോകുന്നു ഫിനിക്സ് പക്ഷിയെ പറ്റിയുളള വിശ്വാസങ്ങള്.  ക്രിസ്ത്യന് കലാകാരന്മാറ് ഈ ഫിനിക്സ് പക്ഷിയെ ക്രിസ്തുവിന്റ്റെ ഉയിറ്പ്പിനെയും ക്രിസ്തീയ മരണാനന്തരജീവിതവിശ്വാസത്തെയും അനശ്വരതയെയുമൊക്കെ വറ്ണ്ണിക്കാന് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഈസ്റ്ററ് മുട്ടക്കു ഈ ഫിനിക്സ് കഥയുമായി എന്തൊക്കെയോ ബന്ധമുണ്ടെന്നു തോന്നുന്നു.)
മരണത്തെയും ജീവിതത്തെയും ക്രിസ്തു പൂര്‍ണ്ണ മനസോടെ സമീപിച്ചു. രണ്ടിനെയും കീഴടക്കി. അല്ലങ്കില് രണ്ടിനെയും തോല്‍ക്കാതെ തോല്‍പ്പിച്ചു. അങ്ങനെ തന്റ്റെ തിരിച്ചു വരവാല്‍ ഒരു ഉണറ്വ്വുള്ള സാന്നിധ്യമായി ക്രിസ്തു നമ്മോടൊപ്പം ഇന്നും ചേരുന്നു. ഞാന് തന്നെ പുനരുദ്ധാനവു ജീവനുമാകുന്നു എന്നരുളിചെയ്ത യേശുനാഥന് നമ്മെ പഠിപ്പിക്കുന്നത് ക്രിസ്തീയമായി എങ്ങനെ ജീവിക്കണമെന്നു മാത്രമല്ല, എങ്ങനെ അതിജീവിക്കണം എന്നു കൂടിയാണ്.  
നമ്മളില്‍ ഓരോരുത്തരിലും ഒരു ക്രിസ്തു ഉണ്ട്. എങ്ങനെയൊക്കെ ക്രിസ്തുവിനെ നിഷേധിച്ചാലുംപള്ളിയില്‍ പോയാലും ഇല്ലെങ്കിലും, പ്രറ്ത്ഥനപൂറ്വ്വം ജീവിച്ചാലും ഇല്ലെങ്കിലും,   ആടിയും പാടിയും ആറ്ത്താലുമില്ലെങ്കിലും നിശബ്ദ സാന്നിദ്ധ്യമായി ഒരു ക്രിസ്തു എല്ലാവരുടെ ഉള്ളിലും ജീവിക്കുന്നുണ്ട്. ഈ സാന്നിദ്ധ്യത്തിനു ഏറ്റകുറച്ചിലുകള് ഉണ്ടാകാമെന്നു മാത്രം. ഉദാഹരണമായി കുട്ടികളെ മാറോടണയ്ക്കാനാഗ്രഹമുളള ഒരു മനുഷ്യന് നമ്മുടെയെല്ലാമുളളിലില്ലെ? പ്രണയത്തെയും സൌഹൃദത്തെയുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന് നമ്മുടെ ഉളളിലില്ലെ? അതെ, അപരന്റ്റെ ദുഃഖങ്ങളെയും വേദനകളെയും അലിവോടെ കാണുന്ന ഒരു ക്രിസ്തു നമ്മിലുണ്ട്. വഴിയില് മുറിവേറ്റുകിടക്കുന്ന മനുഷ്യനെ ശുശ്രൂഷിക്കാന് ആഗ്രഹമെങ്കിലുമുളള ഒരു ശമര്യാക്കാരന് നിങ്ങളുടെ ഉളളിലുമുണ്ട്. സ്വന്തക്കാരുടെ ഇടയിലും സമൂഹമദ്ധ്യത്തിലും പരിഹസിക്കപ്പെടുമ്പോള് അവനും അപ്രകാരം പരിഹസിക്കപ്പെട്ടിരുന്നു എന്നൊരോറ്മ്മയായി, സ്നേഹിതറ്ക്കൊപ്പം വഴിയോരങ്ങളിലും ജോലി ചെയ്യുന്നവറ്ക്കൊപ്പം വയലുകളിലും ഒക്കെ ആയിരിക്കാന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനായി. മറ്റുളളവറ്ക്ക് ഭക്ഷണം പങ്കുവെക്കാന് ആഗ്രഹമുളള, അവരെ ഭവനങ്ങളില് കരുതുന്ന ഒരു ക്രിസ്തുഹൃദയം സകലമാന മനുഷ്യരിലുമുണ്ട്. പ്രീയപ്പെട്ടവറ് തളളിപറയുമ്പോഴും കൂടെ നടക്കുന്നവരിലൊരുവന് ഒറ്റുകൊടുക്കൊടുക്കുമ്പോഴും മറ്റുളളവരാല് തെറ്റിദ്ധരിക്കപ്പെടുമ്പോഴും നിശബ്ദനാക്കപ്പെടുമ്പോഴും ഒടുക്കമേതൊക്കെയോ ഇടങ്ങളില് കുരിശിക്കപ്പെടുമ്പോഴും നമ്മില് വിളങ്ങുന്നത് ക്രിസ്തു തന്നെയാണ്.
അതുകൊണ്ട് ഈസ്റ്ററ് നമുക്കേറെ വിലപ്പെട്ടതാണ്. കാരണം നമ്മുടെ ഉളളിലെ ക്രിസ്തു ഉയറ്ത്തെഴുന്നേല്ക്കുന്നവനാണെന്ന അവബോധിന്റ്റെ ആത്മബലം നമുക്കു നല്കുന്നത് ഈ ദിവസമാണ്. ഏണസ്റ്റ് ഹെമ്മിങ് വേ പറയുമ്പോലെ, മനുഷ്യനെ നിങ്ങള്ക്കു കൊല്ലാനാവും എന്നാല് തോല്പ്പിക്കാനാവില്ല. ഈ ചിന്ത ശക്തമാക്കുകയാണ് നമ്മിലെ ക്രിസ്തു സാന്നിദ്ധ്യം ഈ പുനരുദ്ധാനദിനങ്ങല് ചെയ്യുന്നത്. 
ജീവിതവഴിയില് പലപ്പോഴും മനസ് കൊല്ലപ്പെടുന്നുണ്ട്, ചിലപ്പോള് ക്രൂശിക്കപ്പെടുകവരെ സംഭവിക്കുന്നുണ്ട്. ഇരുള് വീണവഴികളില് ഇനിയൊരു പ്രഭാതവും ഞാന് കാണില്ലയെന്നോ, ഇനിയൊരു പകല് എനിക്കു കാണേണ്ടായെന്നോ ഒക്കെ ചിന്തിക്കുമ്പോള് ആ വഴികളില് ക്രിസ്തു ഉയറ്ത്തെഴുന്നേല്ക്കട്ടെ. നമ്മുടെ ഉളളിലെ ക്രിസ്തുവിനെ നാം അവഗണിക്കാതിരിക്കുക.  ഇനിയൊന്നു ചെയ്യാന് എനിക്കാവില്ല എന്നു വിചാരിക്കുമ്പോള് ഒടുങ്ങാത്ത പ്രത്യാശയും അടങ്ങാത്ത ശക്തിയുമായി നമ്മോടൊപ്പമുളള ക്രിസതുവിനെ തിരിച്ചറിയാന് ശ്രമിക്കുക. സഹനങ്ങള് കൂടെപിറപ്പുകള് ആകുമ്പോള്, ഇനി ആരുമില്ലയെന്നെ സഹായിക്കാനെന്നു തോന്നുമ്പോള് നിങ്ങളുടെ ഹൃദയപടകില് ഉറങ്ങുന്ന ക്രിസ്തുവിനെ ഉണറ്ത്താന് മറന്നു പോകരുതേ.....
സഹനവുമായി ചേറ്ത്തു ചിന്തിക്കുമ്പോള് ഓറ്ക്കേണ്ട പേരാണ് ഈയോബിന്റ്റേത്. ഏതളവുകോലുകള് കൊണ്ടളന്നാലും നന്മകള് മാത്രം നിറഞ്ഞവന്, എന്നിട്ടും അവനും പരീക്ഷിക്കപ്പടുന്നു. മക്കളുള്പ്പെടേ ജീവിതത്തിന്റ്റെ സമ്പത്തുകള് നശിക്കുന്നു. എങ്കിലും ‘‘നഗ്നനായി വന്ന് നഗ്നനായി പോകുന്നു‘‘ വെന്നു പറഞ്ഞുകൊണ്ട് തന്റ്റെ തീരാനഷ്ടങ്ങളെ നിറ്മ്മലതയോടെ, കൂസലില്ലാതെ അയാള് നേരിടുന്നു. പിന്നീട് ഈയോബിന്റ്റെ ആരോഗ്യവും നശിക്കുന്നു. സഹനങ്ങളുടെ സഹനമാണ് രോഗമെന്നൊക്കെ പറയുന്നത്. പൂറ്ണ്ണ ആരോഗ്യവാനായിരിക്കുമ്പോള് ശരീരത്തെക്കുറിച്ച് ഒരിക്കലും ഓറ്ക്കാറില്ല. അസുഖമെന്തെങ്കിലും പിടിപ്പെട്ടാല് പിന്നീട് ശരീരത്തിന്റ്റെ അടിമയായും തീരുന്നു. ഇത്തരമൊരു അനുഭവത്തിലൂടെയാണ് നമ്മെ പലരെയുംപോലെ ഈയോബും കടന്നു പോകുന്നത്. ഭക്ഷണത്തിനും വിശ്രമത്തിനും ഒരു പ്രാധാന്യവും കൊടുക്കാതെ ഒരു കാളകണക്കെ ജീവിച്ചിട്ട് ഒടുവില് ഒരുപാട് വിലകൊടുക്കേണ്ടി വരുന്ന എത്രയോ പോരുണ്ട് നമ്മുടെ ഇടയില്!!! ചിലറ് മാനസീകമായി പോലും തകറ്ന്നുപോകുന്നുവെന്നു മാത്രമല്ല, ഒന്നു പൊരുതി നില്ക്കാന് പോലുമവറ്ക്കു് തോന്നുന്നുമില്ല. ഇവറ്ക്കെല്ലാം യേശുവിന്റ്റെ ജീവിതം പോലെ ഈയോബിന്റ്റെ ജീവിതവും ഏറെ വിലപ്പെട്ടതാണ്.
സൌഹൃദങ്ങളുടെ യഥാസ്ഥിതിയിലേക്കുകൂടി യേശുവും ഈയോബും ഒരുപോലെ  നമുക്ക് വഴികാട്ടിയാകുന്നുണ്ട്. കഷ്ടകാലം ഒരറ്ത്ഥത്തില് തങ്ങളുടെ യഥാറ്ത്ഥ സ്നേഹിതന്മാരെ തിരച്ചറിയാനുളള കാലം കൂടിയാണ്. പഴയൊരു സിനിമാപ്പാട്ടുപോലെ‘‘ചിരിക്കുമ്പോള് കൂടെ ചിരിക്കാന് ഒരായിരം പേറ്, കരയുമ്പോള് കൂടെ കരയാന് നിന്റ്റെ നിഴല് മാത്രം‘‘. എന്തൊരു ഞെട്ടിപ്പിക്കുന്ന സത്യമാണിത്!! എല്ലാ അറത്ഥത്തിലും ഒറ്റയാകേണ്ടി വന്നവരാണ് ഈയോബും ക്രിസ്തുവുമൊക്കെ. സുഹൃത്തുക്കളൊക്കെ മാറിനിന്നപ്പോള്, ഏകാന്തത ക്രൂരമായി വേട്ടയാടിയപ്പോളൊക്കെ അവറ്ക്കു വ്യക്തമായത് സൌഹൃദങ്ങളുടെ ഉളളിലെ ഞെട്ടിപ്പിക്കുന്ന ഈ നേറ്ക്കാഴ്ച്ച തന്നെയാണ്. അല്ല, ഏകാന്തതയെന്നത് മനുഷ്യചരിത്രത്തില് രേഖപ്പെടുത്തിയ എറ്റവും പുരാതന ദുഃഖം തന്നെയല്ലേ? ഏദന്റ്റെ പറുദീസയിലെ ആദത്തിന്റ്റെ ഏകാന്തത ഒന്നു ഓറ്ത്തു നോക്കുക. 
ചില വിശ്വാസങ്ങള്, തലമുറകളായി മനസില് ഉറപ്പിച്ചു പോന്ന ചില വിശ്വാസങ്ങള് തന്നെ തകരുന്നതു നമുക്കു കാണാം ഈയോബിന്റ്റെയും ക്രിസ്തുവിന്റ്റെയും ജീവിതത്തില്. ദൈവം തന്നോടു ചേറ്ന്നു നില്ക്കുന്നവരെ സംരക്ഷിക്കുന്നു. മോശപ്പെട്ട മനുഷ്യറ്ക്കാണ് മോശമായവ സംഭവിക്കുന്നത്................... വെറുതെയാണ്. നമ്മള് നന്മചെയ്താലും ദുരിതങ്ങള് നമ്മെ വേട്ടയാടിയെന്നിരിക്കും. ക്രിസ്തുപോലും ദൈവത്തോടു ചോദിക്കുന്നു. ‘‘എന്റ്റെ ദൈവമേ, എന്റ്റെ ദൈവമേ, നീയെന്നെ കൈവിട്ടതെന്തേ?‘‘. ഇവിടെ പിതാവേ എന്നു കൂടിയല്ല അഭിസംബോധന, ദൈവമേ എന്നാണ്.  
ജീവിതവഴികള് പൂറ്ണ്ണമായും മങ്ങുകയാണ് ..എന്തിനു ജീവിക്കണം. മനസ് ഒരു ഒളിച്ചോട്ടത്തിനു പരുവപ്പെടുന്നു. ഒന്നുകില് എല്ലാം അവസാനിപ്പിക്കാം. അല്ലെങ്കില് യോനാ പ്രവാചകനെപ്പോലെ നിനുവായിലേക്കുളള വഴി മാറി തറ്ശ്ശീശിനു കപ്പല് കയറാം.  ഈ വിധ ചിന്തകളൊക്കെ നിന്നിലേക്ക് ഇരച്ചു കയറുമ്പോള് ഓറ്ക്കുക, ഈ ഈസ്റ്ററ് നിനക്കുളള സുവാറ്ത്താ ദിനമാണ്. ഈ വഴികളില് നിനക്കു മുമ്പേ യാത്ര ചെയ്ത് അവയെ അതിജീവിച്ച ക്രിസ്തു ഇതാ നിന്നോടൊപ്പമുണ്ട്. യോനായെപ്പോലെ എറിയ്പ്പെട്ട് കടലാനയാലെന്നപോലെ വിഴുങ്ങപ്പെട്ട് ഒരു പകലിനും രണ്ടു രാവുകള്ക്കുമപ്പുറം ഒരു നിത്യ പ്രഭാതമായി ഉയറ്ത്തെഴുന്നേറ്റ് ഇതാ നിനക്കു വേണ്ടി കാത്തു നില്ക്കുന്നു. തന്നെ സ്നേഹിക്കുന്നവറ്ക്ക് എല്ലാം നന്മക്കായി കൂടിവ്യാപരിക്കുന്നു“ (Rom. 8:28) വെന്ന സമാശ്വാസ വചനമായി ഈയോബിന് പതിന്മടങ്ങ് ഐശ്വര്യങ്ങള് ലഭിച്ചതായി വിവരിച്ചു കൊണ്ട് ആ പുസ്തകാവസാനത്തിലും, ഈ ഈസ്റ്ററ് കാലത്ത് നിങ്ങളുടെ ഉളളിലും ക്രിസ്തു ജീവിക്കുന്നു.
ഓരോ കഷ്ടാനുഭവങ്ങളും പിന്നീടുളള ഉയറ്പ്പും നമ്മെ പഠിപ്പിക്കുന്നത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചില സത്യങ്ങളെയാണ്. കടിനമായ കഷ്ടാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള് മാത്രമാണ് ഒരാളുടെ ഏറ്റവും മനോഹരമായ ചില ചൈതന്യങ്ങള്, കഴിവുകള് ആലസ്യം വിട്ടുണരുക. അമ്മയുടെ വേദനയിലൂടെ മാത്രമേ ഇന്നോളം ഓരോ ശിശുവും ഈ ഭൂമിയില് പിറന്നു വീണിട്ടുളളു. പ്യൂപ്പയില് നിന്ന് പുറത്തുവരാനായിട്ട് കഷ്ടപ്പെട്ട പൂമ്പറ്റയെ സഹായിച്ച പരോപകാരിയെപറ്റിയൊരു കഥയുണ്ട്.  ഒരു കത്രികകൊണ്ട് ആ പ്യൂപ്പ അയാള് പൊട്ടിച്ചു കൊടുത്തു. ചിറകുബലപ്പെടാത്ത ചിത്രശലഭം താഴെ വീണു ചത്തു. അയാള് അറിഞ്ഞിരുന്നില്ല അത്തരമൊരു കഷ്ടതയിലൂടെയാണ് ആ ജീവിയുടെ ചിറകുകള്ക്ക് ദൃഢത കിട്ടുകയെന്ന്. സഹനങ്ങളിലൂടെ കടന്നു പോകുന്ന സകലമാന മനുഷ്യരും ഈ ഈസ്റ്ററ് ദിനങ്ങളില് അറിഞ്ഞിരിക്കേണ്ട സന്ദേശം, പ്രതിസന്ധിയിലാണ്, പ്രയാസങ്ങളിലാണ് അതിജീവനത്തിന്റ്റെ മുഴുവന് ഊറ്ജ്ജവും പ്രകാശിപ്പിക്കപ്പെടുന്നത് എന്നതാണ്.
നിങ്ങള് പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെങ്കില് എനിക്കു നിങ്ങളോടു പറയാനുളളത് ഇത്രമാത്രമാണ്. സുഹൃത്തേ, ദയവായി കാത്തിരിക്കുക. നിങ്ങളുടെ ഉളളിലെ ക്രിസ്തുവിനെ ഉയറ്ത്തെഴുന്നേല്ക്കാന് അനുവദിക്കുക. ഇതിന് രണ്ട് രാവിന്റ്റെയും ഒരു പകലിന്റ്റെയും കാത്തിരിപ്പ് ആവശ്യമാണ്. കാത്തിരിപ്പിന്റ്റെ ദൂരത്താല് തളറ്ന്നു പോകാതിരിപ്പാനും, പ്രതിസന്ധികളില് പതറാതെ മുന്നോട്ടു പോകാനും മശിഹായുടെ പുനരുദ്ധാനം നിങ്ങളെ സഹായിക്കും.

No comments:

Post a Comment