Sunday 28 March 2010

മദ്ധ്യയൂറോപ്പില് യാക്കോബായ സിറിയന് വിശുദ്ധവാരാചരണം


വിയന്നയില്‍ പീഡാനുഭവ വാരം
വിയന്ന : ഓസ്ട്രിയയിലെ വിയന്ന സെന്റ്‌ മേരീസ്‌ മലങ്കര സിറിയന്  ഓര്‍ത്തഡോക്സ് പളളിയുടെ ആഭിമുഖ്യത്തില്‍ ഓശാന ഞായറ് മുതല്‍ ഉയിര്‍പ്പ് വരെയുള്ള ആരാധനകള്‍ മാര്‍ച്ച്‌ 28 മുതല്‍ ഏപ്രില്‍ വരെ വിയന്നായിലെ 13 മത്തെ ജില്ലയിലുളള ലൈന്സറ് സ്ട്രാസാ 154 യിലെ ഇടവക പളളിയില്‍ വച്ച് നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റവ. ഫാ. ബിജു പാറേക്കാട്ടില് ഫപ മുഖ്യ കാര്‍മികത്വം വഹിക്കും. മാര്‍ച്ച്‌ 28 ഞായറ് - ഓശാനമാര്‍ച്ച്‌ 31 ബുധന്‍ - വൈകുന്നേരം ഏഴിന് പെസഹ കുറ്ബാനാഏപ്രില്‍ 2-നു രാവിലെ 8-നു ദുഃഖ വെള്ളിയാഴ്ച ആരാധനഏപ്രില്‍ 3 ശനിയാഴ്ച - രാവിലെ 09.00 -നു  ദുഃഖ ശനിയാഴ്ച വി. കുര്‍ബ്ബാന (മരിച്ച എല്ലാവരുടെയും ഓര്‍മ്മയാചരണം)ഏപ്രില്‍ 4 ഞായറാഴ്ച രാവിലെ 12-നു ഉയിര്‍പ്പ് പെരുനാള്‍ ശുശ്രൂഷകള്‍, ആഘോഷമായ വി. കുര്‍ബ്ബാന പ്രദക്ഷിണം. സമൂഹവിരുന്നും ഉണ്ടായിരിക്കും.  ഹാശാ തിങ്കളാഴ്ചയും ഹാശാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരവും ധ്യാന പ്രസംഗവും തുടര്‍ന്ന് വി.കുമ്പസാരവും നടത്തും. ഏപ്രില്‍ 4 ഞായറാഴ്ച  ഉയിര്‍പ്പിന്റ്റെ പെരുനാള്‍ ശുശ്രൂഷകള്ക്കു ശേഷം തിയോളജിക്കല് ഫോറത്തിന്റ്റെ നേതൃത്ത്വത്തില് ബൈബിള് ടെസ്റ്റ് നട്ത്തപ്പെടുന്നതും, യൂത്ത് അസോസിയേഷന് വക ഈസ്റ്ററ് സമ്മാനങ്ങളും ഗ്രീറ്റിംഗ്സ് കാറ്ഡുകളും വിതരണം ചെയ്യുന്നതുമായിരിക്കും.

സ്വിറ്റ്സര്‍ലണ്ടില്‍ ഹാശായാഴ്ച
സൂറിച് : സ്വിറ്റ്സര്‍ലണ്ടിലെ സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്  ഓര്‍ത്തഡോക്സ് പളളിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും വിശുദ്ധവാരം ആചരിക്കുന്നു. ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പ് വരെയുള്ള ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റവ.ഫാ. ജോമി ജോസഫ് നേതൃത്ത്വം നല്കും. മാര്‍ച്ച്‌ 28 ഞായറാഴ്ച   13.30 നു  ഓശാന പെരുന്നാള്‍  ശ്രുശൂഷ, , മാര്‍ച്ച്‌ 31ബുധന്‍ - 17.00 ന് പെസഹ കുറ്ബാനാ എന്നിവ  ബാസലില് (Kleinhüningeranlage 27, 4057 Basel ) വച്ചും ഏപ്രില്‍2-നു രാവിലെ 9.30-16.00 വരെ ദുഃഖ വെള്ളിയാഴ്ച ആരാധന,  ഏപ്രില്‍ 4 ഞായറാഴ്ച രാവിലെ 11-നു ഉയിര്‍പ്പ്പെരുനാള്‍ ശുശ്രൂഷകള്‍, ആഘോഷമായ വി. കുര്‍ബ്ബാന പ്രദക്ഷിണം. സമൂഹവിരുന്ന് എന്നിവ സൂറിച്ചില്(Berghaldenstrasse 8053 Zürich ) വച്ചും നടത്തപ്പെടുന്നു 

ജറ്മ്മനിയില്  ഹാശാ ആഴ്ച ശുശ്രൂഷകള്‍
കൊളോണ്: ജറ്മ്മനിയിലെ സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്  ഓര്‍ത്തഡോക്സ് പള്ളിയില്‍ ഈ വറ്ഷവും  ഹാശാ ആഴ്ച ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. ഫാ. എല്ദോസ് വട്ടപറമ്പില് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഏപ്രില്‍ 2-നു ദുഃഖ വെള്ളിയാഴ്ചയുടെ യാമനമസ്ക്കാരങ്ങള്, സ്ലീബാ ആരാധന എന്നിവയും  ഏപ്രില്‍ 4ന് ഉയിര്‍പ്പ് പെരുനാള്‍ ശുശ്രൂഷകള്‍, ആഘോഷമായ വി. കുര്‍ബ്ബാന പ്രദക്ഷിണം. സമൂഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി റവ.ഡോ. തോമസ് ജേക്കബ് അച്ചന് ഇംഗ്ലണ്ടിലാണ് ഹാശാശുശ്രൂഷകള്ക്കായി നിയമിക്കപ്പെട്ടിരിക്കുന്നതിനാല് ഡന്മാറ്ക്ക് പളളി വികാരിഫാ. എല്ദോസ് വട്ടപറമ്പില് ഈ വറ്ഷത്തെ വിശുദ്ധവാരാചരണത്തിനു ജറ്മ്മനിയില് മുഖ്യകാറ്മ്മികത്ത്വം വഹിക്കിന്നതായിരിക്കും.

കവാസൊ ക്നാനായ സിറിയന് ഓര്‍ത്തഡോക്‍സ്‌ പള്ളികളില്‍  ഹാശാ ആഴ്ച ശുശ്രൂഷകള്‍
കവാസൊ: മലങ്കര ക്നാനായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ സമുദായത്തിന്റ്റെ ഭാഗമായ ഇറ്റലിയിലെ കവാസൊ സെന്റ്റ് മേരിസ് ക്നാനായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ ഇടവകയില് മാറ്ച്ച് 28 മുതല് ഏപ്രില് 4 വരെ ഹാശാ ആഴ്ചയിലെആരാധനകള്‍ ബഹു. ജോസഫ് കുളത്തനാമണ്ണില് അച്ചന്റെ നേതൃത്ത്വത്തില് നടത്തപ്പെടുന്നു. ഓശാന  ഞായര്‍ ശുശ്രൂഷ മാര്‍ച്ച്‌ 28 - നു രാവിലെ 9  മണിക്കുംപെസഹ ശുശ്രൂഷ മാര്‍ച്ച്‌ 31, ബുധനാഴ്ച വൈകുന്നേരം 4  മണിക്കും, ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍  ഏപ്രില്‍ 2 -നു രാവിലെ 14.00 നും ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ ഏപ്രില്‍ 4 ഞായറാഴ്ച രാവിലെ 9-നും നടത്തപ്പെടുന്നതായിരിക്കും. കൂടാതെ ഹാശായാഴ്ചയിലെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വ്യാഴാഴ്ചയും വൈകിട്ട് പളളിയില് വച്ച് സന്ധ്യാ നമസ്കാരം, ധ്യാനം, കുമ്പസാരം ഇവയുണ്ടായിരിക്കുന്നതാണ്. ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷക്കു ശേഷം കഞ്ഞി നേര്‍ച്ചയുംഏപ്രില്‍ 4ന് ഉയിര്‍പ്പ് പെരുനാള്‍ ശുശ്രൂഷകള്ക്കു ശേഷം ഈസ്റ്റര്‍  സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കോപ്പന്ഹാഗനിലെ സിറിയന് ഓര്‍ത്തഡോക്‍സ്‌ കോണ്ഗ്രിഗേഷനില്  ഓശാനാ ശുശ്രൂഷകള്‍
ഡന്മാറ്ക്കിലെ സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്  ഓര്‍ത്തഡോക്സ് കോണ്ഗ്രിഗേഷന്റ്റെ നേതൃത്ത്വത്തില് ഈ വറ്ഷം ആദ്യമായി  ഓശാനാ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. കോണ്ഗ്രിഗേഷന് സ്ഥാപകനും ഇടവക വികാരിയുമായ റവ. ഫാ. എല്ദോസ് വട്ടപ്പറമ്പില് ശുശ്രൂഷകള്ക്ക് നേതൃത്ത്വം കൊടുക്കുന്നതായിരിക്കും

No comments:

Post a Comment