Showing posts with label Denmark. Show all posts
Showing posts with label Denmark. Show all posts

Sunday, 14 February 2010

Happy Birthday to Fr. Eldhose Vattaparambil

Youth-MSOCME wishes our beloved Fr. Eldhose Vattaparambil (Denmark)
a very blessed birthday


--

Admin
MSOCME Youth Blog
"... where friends get together in HIS name."

Monday, 1 February 2010

ടെന്മാര്‍ക്കിലേയ് ഏറ്റവും വലിയ എക്കുമെനിക്കല്‍ ആരാധന നടത്തപ്പെട്ടു

കൊപെന്ഹഗെന്‍ -ടെന്മാര്‍ക്കിന്റ്റെയ്    ചരിത്രത്തിന്റെ തന്നെ ഭാഗമായ ഏറ്റവും വലിയ എക്കുമെനിക്കല്‍ ആരാധനയായ ചര്ച്ച് ട്രാവല്‍ ഇന്‍ സിറ്റി രണ്ടായിരത്തി പത്തു ജനുവരി മാസം പത്തൊന്‍പതാം തീയതി ടെന്മാര്‍ക്കിന്റെയ് തലസ്ഥാനമായ കോപെന്ഹഗേനില്‍ വച്ച് നടത്തപ്പെട്ടു.ആയിരത്തി തൊള്ളായിരത്തി അന്‍പത്തി അഞ്ചില്‍ ആള്ബാന്‍ സെര്ചിസംഫന്ടെറ്റ് എന്നസംഘടനയുടെ നേതൃത്തത്തില്‍ ആരംഭിച്ച ഈ ക്രിസ്ത്യന്‍ കൂട്ടായ്മയുടെ പ്രത്യേകത രാജ്യത്തെ എല്ലാ ക്രിസ്ത്യന് ‍സഭകളുടയും മെത്രാന്മാരും ,വൈദീക-അല്‍മായ പ്രതിനിധികളും ഒര്മിച്ചുകൂടി അല്മായര്‍ ,വൈദീകര്‍ ,മെത്രാന്മാര്‍ എന്ന ക്രമത്തില് ‍ടെന്മാര്‍ക്കിന്റെയ് പ്രധാന വഴികളിലൂടായ് പ്രദീക്ഷണം ആയി ഏറ്റവും പഴക്കമുള്ളതും, പ്രധാനപ്പെട്ടതുമായ, വ്യതസ്ത സഭകളുടായ് ദേവാലയങ്ങളില്‍ പ്രവേശിച്ചു അതതു സഭയുടെ ക്രമീകരനമാനുസരിച്ചു ആരാധന നടത്തി ലോകസമാധാനത്തിനും ക്രൈസ്തവ പുരോഗതിക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുന്നതുമാണ്. .അന്‍പത്തി ആറാം വര്‍ഷമായ ഈ വര്‍ഷത്തെ ആരാധനയില്‍ ,യാക്കോബായ സുറിയാനി സഭ ,കത്തോലിക്കാ സഭ ,റഷ്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭ ,ലുതെരിന്‍ സഭ ,ജെരുസേലേം മേതോടിസ്റ്റ് സഭ ,കോപ്ടിക് സഭ ,ഉക്രൈന്‍ ഓര്‍ത്തഡോക്‍സ്‌ സഭ ,ആഗ്ലിക്കന്‍ സഭ ,സ്വീഡിഷ് സഭ ,തുടങ്ങിയ സഭകളുടെ പ്രാധിനിത്യം ഉണ്ടായിരുന്നു.

  Report by: Fr. Eldhose Vattaparambil, Copenhagen

Monday, 25 January 2010

Inauguration of a New Congregation and New Youth Association Unit in Norway


ഓസ് ലോ: 2010 ജനുവരി പത്താം തിയതി 10 മണിക്ക് നോര്‍വേയിലെ ഓസ് ലോ അടുത്തുളള  Vaar Frues Menighet  ( Vaar Frues Menighet, Olavsgate 19,  N-3922 Porsgrunn, Norway)പളളിയില്‍ വച്ച് ബഹുമാനപ്പെട്ട എല്‍ദോസ് വട്ടപ്പറമ്പില്‍ അച്ചന്റ്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടത്തപ്പെട്ടു. യാക്കോബായ സുറിയാനി സഭയുടെ നേതൃത്ത്വത്തില്‍ നോര്‍വേയില്‍ മലയാളം കുര്‍ബാന അനുഷ്ടിക്കപ്പെടുന്നത് ഇതംപദമം ആണ്. ബഹുമാനപ്പെട്ട എല്‍ദോസ് വട്ടപറമ്പില്‍ അച്ചന്റ്റെ നേതൃത്ത്വത്തില്‍ മദ്ധ്യയൂറോപ്പില്‍  സ്ഥാപിക്കപ്പെടുന്ന രണ്ടാമത്തെ കോണ്ഗ്രിഗേഷനാണ് ഇപ്പോള് നോര്‍വേയില്‍ തുടങ്ങിയിരിക്കുന്ന സെന്റ്റ് മേരിസ് മലങ്കര യാക്കോബായ സിറിയന്‍ കോണ്ഗ്രിഗേഷന്‍. ബഹു.എല്‍ദോസ് അച്ചനോടൊപ്പം ഷെറിന്‍ സ്കറിയ (സ്വീഡന്‍), എബ്ജന്‍ ജോണ്‍ എന്നിവറ് വിശുദ്ധ കുര്‍ബാനയില്‍ ശുശ്രൂഷകരായിരുന്നു. വിശുദ്ധ കുറ്ബാനാനന്തരം ബഹു. എല്‍ദോസ് അച്ചന്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ പളളിയുടെ പ്രഥമ ജനറല്‍ ബോഡിയില്‍ എല്ലാ മാസവും വിശുദ്ധ കുര്‍ബാന നടത്തണമെന്ന്  തീരുമാനിക്കുകയും, വികാരി എല്ദോസ് വട്ടപറമ്പിലിനോടൊപ്പം പുതിയ പള്ളി ഭാരവാഹികളായി എബ്ജിന്‍ ജോണ്‍ പോയ്ക്കാട്ടില്‍ ,തോമസ്‌ ചാക്കോ, ജോസ് ജോണ്‍ തറയില്‍ എന്നിവരെ തിരഞ്ഞെടുക്കയും ചെയ്തു.  അടുത്ത മാസത്തെ വിശുദ്ധ കുര്‍ബാനാനന്തരം (2010 ഫെബ്രുവരി 28 ന് ) ആ പളളിയിലും യാക്കോബായ സഭയുടെ യൂത്ത് അസോസിയേഷന്റ്റെ യൂണീറ്റ് ഉത്ഘാടനം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നുളള ബഹുമാനപ്പെട്ട വികാരിയുടെ അറിയിപ്പ് മദ്ധ്യ യൂറോപ്പിലെ യൂത്ത് അസോസിയേഷന്‍ അംഗങ്ങള്ക്ക് ഏറെ സന്തോഷദായകമായ സന്ദേശമാണ്.



കൂടുതല്‍ വിവരങ്ങള്ക്ക് ബന്ധപ്പെടുക:
Fr.Eldhose Vattaparambil,
Email: dneldhose@gmail.com,
Tel: +4552998210

Aebgin John,
Email: aebginjohn@gmail.com,
Tel: +4799381578

Friday, 1 January 2010

Pastoral Message of the Month (January)


അനുഗ്രഹപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തിന്...

യഹോവ എന്റ്റെ വെളിച്ചവും രക്ഷയുമാകുന്നു ഞാന്‍ ആരെ ഭയപ്പെടും?. യഹോവ എന്റ്റെ ജീവന്റ്റെ ബലം ഞാന്‍ ആരെ പേടിക്കും? ( സങ്കീര്‍ ത്തനം .27.1)





സമൂഹം മാറ്റങ്ങളെ തിരിച്ചരിയാതെ പോകുന്ന കാലഘട്ടത്തിലാണ് ഞാനും നിങ്ങളുമാകുന്ന നമ്മള്‍
ജീവിക്കുന്നത്., ചിലര്‍ സമ്പത്തിനും സുഖത്തിനുമായി മക്കളെയും മാതാപിതാക്കളെയും മറന്നു ജീവിക്കുന്നു. മറ്റു ചിലര്‍ എല്ലാമുണ്ടെങ്കിലും ദൈവത്തില്‍ നിന്ന് അകന്നു ജീവിക്കുന്നു.
ഇതാണോ മനുഷ്യ ജീവിതം? നമ്മുടെ ജീവിതം ഇങ്ങനാണോയെന്നു ചിന്തിക്കുക? ഒരുപാട് സംമ്പാദിക്കുന്നതാണോ ജീവിതം? അതോ ഒരുപാടു പ്രശസ്തിയില്‍ എത്തുന്നതാണോ ജീവിതം? ദൈവത്തെ മറന്നു സഞ്ചരിച്ചു പ്രശസ്തിയും സമ്പത്തും നേടിയിട്ടു തിരിഞ്ഞുനോക്കുമ്പോള്‍ മക്കള്‍ വഴിവ്ട്ടുപോയാല്‍, ഭാര്യ രോഗിയായാല്‍, ഭര്‍ത്താവു തള്ളിപരഞ്ഞാല്‍, അതൊന്നുമല്ലെങ്കില്‍ ഒരു വലിയ അപകടം ഉണ്ടായാല്‍, ഒരു മാരക രോഗം പിടിപെട്ടാല്‍ എല്ലാ നേട്ടവും തകര്‍ന്നുപോകില്ലേ? എന്നാല്‍ നമ്മള്‍ ചിന്തിക്കേണ്ടുന്നതും ,മനസിലാക്കേണ്ടുന്നതുമായ വലിയ സത്യം മനുഷ്യന്റ്റെ എല്ലാ വിജയത്തിന്റ്റെയും നേട്ടത്തിന്റ്റെയും പൂര്‍ണ്ണത ദൈവത്താല്‍ ഭരിക്കപ്പെടുന്ന കുടുംബത്തിലാണ് എന്നതാണ്. അങ്ങനെയുള്ള കുടുംബങ്ങളില്‍ സന്തോഷം വറ്റാത്ത നീരുറവ പോലെ നിലനില്ക്കും. ഓരോ നിമിഷം മുമ്പോട്ടു പോകുമ്പോഴും നമ്മുടെ ഈ ലോക ജീവിത സമയം തീര്‍ന്നുപോവുകയാണ്. അതുകൊണ്ട് തന്നേ ഓരോ മനുഷ്യന്റ്റെയും ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ് .. നമ്മുടെ കര്‍ത്താവും രക്ഷിതവുമായ യേശു തമ്പുരാനെ മുമ്പില്‍ നിര്‍ത്തി കുടുംബത്തിനും സമൂഹത്തിനും നന്മ വരുന്ന നേട്ടങ്ങളെ കൊയ്യുവാന്‍ എല്ലാവര്‍ക്കും കഴിയണം. യേശു തമ്പുരാന്‍ നമ്മോടു കൂടയുണ്ടെങ്കില്‍ തോല്‍ക്കേണ്ടതായും വിഷമിക്കേണ്ടതായും വരികയില്ല,
നമ്മുടെ 2009 എന്ന വര്‍ഷം തീര്‍ന്നുപോയി ഒരുപാടു ഞെട്ടിപ്പിക്കുന്നതും സന്തോഷിക്കുന്നതുമായ ഓര്‍മ്മകളെ ബാക്കിവച്ച്. നമ്മുടെ ജീവിതത്തില്‍ രണ്ടായിരത്തി ഒന്പതു എങ്ങനെയുളളതായിരുന്നാലും അത് നമ്മെ വിട്ടുപിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. രണ്ടായിരതിപത്തിന്റെ (2010) തുടക്കം മുതലേ ഒരുറച്ച ത്തീരുമാനത്തില് ആയിരിക്കണം നാം. നമ്മുടെ വ്യക്തി ജീവിതത്തിന്റ്റെയും കുടുംബജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ മശിഹാ തമ്പുരാനേ കണ്ടു സഞ്ചരിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹിക്കപെടുകയും വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നത്. 2010 സഭയ്ക്കും, സമൂഹത്തിനും, ഇടവകയ്ക്കും, കുടുംബത്തിനും, ഓരോ വ്യക്തികള്‍ക്കും, അനുഗ്രഹത്തിന്റ്റെയും, സന്തോഷത്തിന്റ്റെയും, സമാധാനത്തിന്റ്റെയും, ദൈവീക നേട്ടങ്ങളുടെയും, വളര്‍ച്ചയുടെയും വര്‍ഷമായിരിക്കട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയുംആശംസിക്കുകയും ചെയ്യുന്നു

Fr.Eldhose Vattaparambil, Copenhagen, Denmark 

Christmas Celebration in Copenhagen






Copenhagen: Copenhagen St.Mary’s Youth Association along with Jacobite Syrian Congregation in Copenhagen and All Malayalees in Denmark celebrated X’mas on 19th of December 2009 in the seminar Hall of DTU University. The traditional Kerala dishes and cultural programmes made this event more colourful and joyful.



With the permission of H.B.Baselious Thomas First Catholicose, the first Holy Mass has been celebrated here on 18th of October 2009. By the able leadership of Rev. Fr.Eldhose Vattaparambil, founder Vicar of the church, our church as well as our Youth Association began to grow within this short period of time. On the occasion of the inauguration of the Church, Mr.Henrich Edner, General Secretary of the Europe Mission in Denmark, was the Chief guest and he extended his best wishes expressing that the church might be a destination for all the malayalees coming to Denmark and a prestigious congregation to the Jacobite Syrian Community and a model for other Christian Churches and Communities in Denmark.



Rev.Fr.Fabriso Milaso, Vicar of St.Theresas Church, Copenhagen, was our Chief Guest of the Christmas Celebration on 19th December, 2009. He gave us a good Christmas Message and promised his whole hearted support for all the activities of the church. On that auspicious occasion, Mr. Babu Jacob, Trustee of the Church, Mr.Renju Korath, Co-Ordinator of the Anthyokka Viswasa Samrakshana Samithi, Mr.Sherin Scaria, Youth Association Secretary, Dr.Susan Basil, Vanitha Samajam Secretary and Mrs. Liya Eldhose, Prayer Cell Coordinator conveyed their felicitations and Mr.Basil Uthuppu, Secretary of the Church, delivered the Vote of Thanks. After the Get-together, we visited many of our houses singing Christmas Carol Songs along with Santa Claus. All of them treated us with delicious food and warm wishes.